കിളിമാനൂർ:വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി പ്രത്യേക പൂജകൾ മാർച്ച് ഒന്നിന് രാവിലെ 5.30 മുതൽ മേൽശാന്തി രഞ്ജിത് സുദർശനന്റെ കാർമ്മികത്വത്തിൽ നടക്കും.തുടർന്ന് അഭിഷേകം,ഗണപതി ഹോമം,ജലധാര എന്നിവ നടക്കും.മൃത്യുഞ്ജയാർച്ചന,വില്വപത്രാദി അർച്ചന,ഭാഗ്യസൂക്താർച്ചന, ഐകമത്യസൂക്താർച്ചന,പുരുഷസൂക്താർച്ചന എന്നിവയും ഉണ്ടായിരിക്കും.ഒരിക്കൽ വ്രതമെടുക്കുന്ന ഭക്തജനങ്ങൾ ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിലെത്തി വെള്ള നിവേദ്യം സ്വീകരിച്ച ശേഷം വൈകുന്നേരം ദീപാരാധനക്ക് മുമ്പായി ക്ഷേത്രത്തിലെത്തിച്ചേരേണ്ടതാണ്.വൈകുന്നേരം 6 മണി മുതൽ മൂന്നു മണിക്കൂർ ഇടവേളകളിൽ രാവിലെ 6 വരെ യാമപൂജ നടക്കും.രാത്രി 12ന് പാൽ,ഇളനീർ,തേൻ,പനിനീർ,മഞ്ഞൾ,കളഭം,ഭസ്മം എന്നിവയിൽ രുദ്രാഭിഷേകം നടക്കും.കൂടാതെ കലശാഭിഷേകം, ശംഖാഭിഷേകം,മൃത്യുഞ്ജയ പുഷ്പാഞ്ജലി, തട്ടപൂജ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.വെള്ളനിവേദ്യം ആവശ്യമുള്ളവർക്കും യാമപൂജയിലും രുദ്രാഭിഷേകത്തിലും പങ്കെടുക്കുന്നവർക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.ഫോൺ:8547170887 8547072364, . 9946689172, 8547175172