
ചിറയിൻകീഴ്:മംഗലപുരം ഗ്രാമ പഞ്ചായത്ത് സ്നേഹതീരം ബഡ്സ് പുനരധിവാസകേന്ദ്രത്തിലെ കുട്ടികൾക്കായി കുടുംബശ്രീ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാദ്യോപകരണങ്ങൾ,പഠനോപകരണങ്ങൾ,കായിക ഉപകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ. എസ്, പഞ്ചായത്ത് അംഗങ്ങളായ വി. അജി കുമാർ,ബിന്ദു ബാബു,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയിംസ്,ബഡ്സ് സ്കൂൾ ജീവനക്കാരായ റോയി, ബിജു എന്നിവർ പങ്കെടുത്തു.