മലയിൻകീഴ് : ശാന്തുമൂല കയനിമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 28 മുതൽ മാർച്ച് ഒന്ന് വരെ നടക്കും.28 ന് രാവിലെ 5 ന് പള്ളിയുണത്തൽ,5.45 ന് അഭിഷേകം,6 ന് മഹാഗണപതിഹോമം തുടർന്ന് മലർ നിവേദ്യം,ദീപാരാധന,ഉഷപൂജ,7.15 ന് നവകംപൂജ,പഞ്ചഗവ്യം,ധാര,നവകാഭിഷേകം,വൈകുന്നേരം 6.30 ന് സന്ധ്യാദീപാരാധന,രാത്രി 7.40 ന് ഭക്തിഗാനസുധ.28 ന് രാവിലെ 6 ന് മഹാഗണപതിഹോമം,8 ന് മൃത്യുഞ്ജയ ഹോമം തുടർന്ന് ധാര,10.30 ന് കളഭാഭിഷേകം വൈകിട്ട് 5 ന് ഭക്തിഗാനസുധ,6.30 ന് സന്ധ്യാദീപാരാധന,രാത്രി 7 ന് ഭഗവതിസേവ.മാർച്ച് 1 ന് രാവിലെ 6 ന് മഹാഗമപതിഹോമം,9 ന് അഷ്ടാഭിഷേകം,10.30 ന് പാണി,11 ന് കലശാഭിഷേകം,ഉച്ചയ്ക്ക് 12 ന് ഭസ്മാഭിഷേകം,അന്നദാനം,വൈകുന്നേരം 5 ന് വിശേഷാൽ പഞ്ചവാദ്യം,6 ന് സന്ധ്യാദീപാരാധന,7.30 ന് മഹാശിവരാത്രി വിശേഷാൽ അഭിഷേകം,ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം,8.30 ന് ഭക്തിഗാനസുധ,രാത്രി 12 ന് യാമപൂജ.