വർക്കല : അയിരൂർ തൃമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം മാർച്ച് 1 മുതൽ 7 വരെ നടക്കും. മാർച്ച് 1ന് രാവിലെ 9.20നും 9.50നും മദ്ധ്യേ കൊടിയേറ്റ്.2ന് രാവിലെ 8.15ന് മഹാ മൃത്യുഞ്ജയഹോമം. 3ന് രാത്രി 8.30ന് നാടകം,4ന് രാവിലെ 10ന് ഉത്സവബലി, രാത്രി 9ന് ഭക്തിഗാനസമന്വയം.5ന് രാത്രി 9ന് നൃത്തനാടകം- ഉലകനാഥൻ.
6ന് രാവിലെ 8.30ന്അശ്വതി പൊങ്കാല,വൈകിട്ട് 6ന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 7ന് തിരുവാഭരണം ചാർത്തി ദീപാരാധന, പൂമൂടൽ, 7.30ന് ചമയവിളക്ക്, 8.30ന് ശ്രീഭൂതബലി, പള്ളിവേട്ട, 9ന് നാടകം, 7ന് രാവിലെ 5.30ന് ഉരുൾ, 11ന് നാഗരൂട്ട്,വൈകിട്ട് 5ന് ഉത്സവ ആറാട്ടെഴുന്നള്ളിപ്പ്,രാത്രി 8.30ന് മേജർസെറ്റ് കഥകളി. 9ന് വില്ലിൽതൂക്കം, പുലർച്ചെ 5ന് ആറാട്ടുബലി എഴുന്നള്ളിപ്പ്,തുടർന്ന് കൊടിയിറക്ക്.