കിളിമാനൂർ:മടവൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം 28 ന് വൈകുന്നേരം മൂന്ന് മണിക്ക് അടൂർ പ്രകാശ് എം.പി നിർവഹിക്കും.അഡ്വ:വി.ജോയ് എം. എൽ.എ അദ്ധ്യക്ഷത വഹിക്കും. സോഫ്റ്റ്‌വെയർ ഉദ്ഘാടനം മുൻ എം.എൽ.എ വർക്കല കഹാറും,മൈനർ സേവിവിംഗ്സ് പദ്ധതി ഉദ്ഘാടനം മടവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജു കുമാറും,സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ഹസീനയും നിർവഹിക്കും.കെ.പി..സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം ഷഫീർ ഉൾപ്പടെ രാഷ്ട്രീയ സാമൂഹിക സഹകരണ മേഖലയിലെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.മടവൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധിയായി രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്ന അഡ്വ.സി.രവീന്ദ്രൻ ഉണ്ണിത്താനെ ആദരിക്കും.