general

ബാലരാമപുരം:വസ്ത്ര വ്യാപാരികളുടെ കൂട്ടായ്മയായ കേരളാ ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ നെയ്യാറ്റിൻകര മേഖലയും വിഴിഞ്ഞം ലയൺസ് ക്ലബും സംയുക്തമായി നിംസ് മെഡിസിറ്റി,ചൈതന്യ കണ്ണാശുപത്രി,നിംസ് ആയുർവേദിക് പോസ്റ്റ് കൊവിഡ് കെയർ, മോഹൻസ് ഡയബെറ്റിക് എന്നിവയുടെ സഹകരണത്തോടെ ബാലരാമപുരം വിശ്വനാഥ് ഒാഡിറ്റോറിയത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.കെ. ടി. ജി. എ മേഖലാ പ്രസിഡന്റ് ആർ. നടരാജൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പ്രമേഹ പരിശോധന, ബി. പി, ദന്തപരിശോധന, നേത്രപരിശോധന, ഇ. സി. ജി, ജനറൽ മെഡിസിൻ പരിശോധനകൾ നടന്നു. വിഴിഞ്ഞം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം.ജെ.എഫ്. ലയൺ നിസാം സേട്ട് അദ്ധ്യക്ഷത വഹിച്ചു.പീഡിയാട്രിക് കാൻസർ ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ലയൺ വിനോദ് കുമാർ.എ മുഖ്യ പ്രഭാഷണം നടത്തി.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​ കെ.ടി.ജി.എ മേഖലാ ഭാരവാഹികളായ എം.സുലൈമാൻ,​ എ.അനുരൂപ് എന്നിവർ സംസാരിച്ചു. എച്ച്.എ നൗഷാദ് സ്വാഗതവും കെ.ആർ.ഫക്കീർഖാൻ നന്ദിയും പറഞ്ഞു