തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര ലേഖകനുള്ള പുരസ്കാരം കേരളകൗമുദി ഫ്ളാഷ് മൂവീസ് സീനിയർ സബ് എഡിറ്റർ മനോജ് വിജയരാജിന്. നാളെ ഉച്ചയ്‌ക്ക് രണ്ടിന് തിരുവനന്തപുരം സ്റ്റാച്യു അദ്ധ്യാപക ഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാരം നൽകും.