
പാലോട് : മതിര ശരത് വിഹാറിൽ ജെ. ശശിധരൻനായർ (76,റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ) നിര്യാതനായി. മതിര 428 ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ്, എൻ.എസ്.എസ് ചടയമംഗലം താലൂക്ക് യൂണിയൻ മെമ്പർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിതറ മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സി.എൽ ശാന്തകുമാരിയമ്മ. മകൻ: എസ്. ശരത് (എച്ച്.എച്ച്.എസ്.ടി, എം.വി ഹയർ സെക്കൻഡറി സ്കൂൾ, അരുമാനൂർ). മരുമകൾ: എം.പി ശുഭ (എച്ച്.എച്ച്.എസ്.ടി, ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂൾ, ഒറ്റശേഖരമംഗലം). സഞ്ചയനം ശനി രാവിലെ 8.30 ന്.