നെടുമങ്ങാട് :ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെയും നെടുമങ്ങാട് ക്ഷീര വികസന യൂണിറ്റിന്റെയും അരുവിക്കര ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണമേന്മ ബോധവത്കരണ പരിപാടി അരുവിക്കര ക്ഷീരസഹകരണ സംഘത്തിൽ വാർഡ് മെമ്പർ ഗീതാ ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി,നെടുമങ്ങാട് ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ അരുവിക്കര വിജയൻ നായർ,വി.ആർ. ഹരിലാൽ, ക്ഷീരസംഘം പ്രസിഡന്റ് ഡോ.ഇ.കെ. ഈശ്വരൻ വെറ്ററിനറി ഡോക്ടർ ഭാഗ്യലക്ഷ്മി,ക്ഷീരസംഘം ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്രൻ നായർ, സുധ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന പാൽഗുണമേന്മ ബോധവത്കരണ ക്ലാസ് ക്ഷീരവികസന ഓഫീസർ ബിജു വാസുദേവനും അജ്ഞന കുര്യനും നടത്തി.ചടങ്ങിന് ക്ഷീര കർഷകനായ ഗണപതി പോറ്റി നന്ദി പറഞ്ഞു.