ആറ്റിങ്ങൽ:ഇടയ്ക്കോട് പരുത്തിയിൽ കൂട്ടുമൺ വിളാകം ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ മാർച്ച് 6 വരെ നടക്കും.ഇന്ന് രാവിലെ 9 ന് കലശ പൂജ,​വൈകിട്ട് 6.30 ന് കൊടിയേറ്റ്,​ തുടർന്ന് വെടിക്കെട്ട്. രാത്രി 9 ന് നൃത്തകലാസന്ധ്യ. 26,​27,​28 തീയതികളിൽ പതിവ് ഉത്സവ ചടങ്ങുകൾ,​ മാർച്ച് 1 ന് രാവിലെ 9 ന് പൊങ്കാല,​ വൈകിട്ട് 7 ന് നൃത്ത നൃത്യങ്ങൾ.2ന് രാവിലെ 7 ന് ഭാഗവത പാരായണം. 3,​ 4 തീയതികളിൽ പതിവ് ഉത്സവ ചടങ്ങുകൾ,​ 5 ന് വൈകിട്ട് 5 ന് വില്ലിൻതൂക്കം,​7ന് കുത്തിയോട്ടം,​11ന് പള്ളിവേട്ട,6ന് വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളത്ത്,​ 6.30ന് കടവിൽ പൂജ,​രാത്രി 7.30ന് താലപ്പൊലിയും വിളക്കും, 8.30ന് കൊടിയിറക്ക്.