കരുനാഗപ്പള്ളി: തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൂലസ്ഥാനമായ കുതിരപ്പന്തി ഉമ്പുക്കുഴിച്ചിറയിലെ പാൽപ്പായസ പൊങ്കാല നാളെ നടക്കും. നാളെ രാവിലെ 6ന് മൂലസ്ഥാന ക്ഷേത്രതന്ത്രി തഴവ വെങ്കട്ടയ്ക്കൽ ഇല്ലത്ത് മനോജ് നമ്പൂതിരി ഭണ്‌ഡാര അടുപ്പിൽ അഗ്നിപകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. എട്ടാം ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ​രാവിലെ 8മുതൽ ഭാഗവത പാരായണം,​ രാവിലെ 9മുതൽ നിറപറസമർപ്പണം,​ വൈകിട്ട് 5ന് നാരായണീയ സമർപ്പണം ,​ വൈകിട്ട് 6ന് ദീപക്കാഴ്ച എന്നിവ നടക്കും. എട്ടാം ഉത്സവദിവസമായ നാളെ പുലർച്ചെ 4ന് ഹരിനാമ കീർത്തനം,​ 5ന് ഗണപതി ഹോമം,​ രാവിലെ 8 മുതൽ ഭാഗവത പാരായണം,​ രാവിലെ 9മുതൽ നിറപറ സമർപ്പണം,​ വൈകിട്ട് 6ന് ദീപക്കാഴ്ച,​6.30ന് ദീപാരാധന,​ 7ന് ആകാശ വിസ്മയക്കാഴ്ച,​ രാത്രി 7.30മുതൽ പിന്നണി ഗായകൻ സൂര്യനാരായണന്റെ ഭക്തിഗാനസുധ എന്നിവ നടക്കും. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്ര ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര മൂലസ്ഥാനം സെക്രട്ടറി ഉണ്ണികൃഷ്ണൻ കുശസ്ഥലി അറിയിച്ചു.