
തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി മേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണയിൽ പ്രസിഡന്റ് ഡോ.പുരുഷോത്തമ ഭാരതി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.വി.എസ്.നൂറുദീൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുരളീധരൻ, ബാബു രാജൻ എന്നിവർ പങ്കെടുത്തു. ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കരുത്, 12ൽ കൂടുതലുള്ള സെറ്റ് ടിക്കറ്റ് വിൽപ്പന അവസാനിപ്പിക്കണം, എഴുത്ത് ലോട്ടറി ബഹിഷ്കരിക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ.