pradeep-maruthathoor

തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിൻ രാജേന്ദ്രൻ, ചുനക്കര രാമൻകുട്ടി പുരസ്‌കാരങ്ങളിൽ രണ്ടെണ്ണം കൗമുദി ടിവിക്ക് .

മികച്ച എന്റർടൈൻമെന്റ് പ്രോഗ്രാം ഡയറക്ടർ പുരസ്കാരം കൗമുദി ടിവിയിലെ ഓ മൈ ഗോഡ് എന്ന പരിപാടിയുടെ പ്രൊഡ്യൂസർ പ്രദീപ്‌ മരുതത്തൂരിനും ,മികച്ച അവതാരക നടനുള്ള പുരസ്‌കാരം ഫ്രാൻസിസ് അമ്പലമുക്കിനുമാണ്. ശ്രീ ശിവശങ്കര പുരസ്കാരം ഓണവില്ല് കുടുംബം കാരണവർ ബിൻകുമാറിനും ശ്രീ ശിവപാർവതി പുരസ്കാരം ചലച്ചിത്ര നടി സീമാ.ജി.നായർക്കുമാണ്. ലെനിൻ രാജേന്ദ്രൻ പുരസ്‌കാരം ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണിയും ചുനക്കര രാമൻകുട്ടി പുരസ്കാരം ചലച്ചിത്ര സംവിധായകൻ സാജനും നേടി. മാർച്ച് 1ന് വൈകിട്ട് 6.30ന് നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു.