
തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിന് ആദരമർപ്പിച്ച് പുസ്‌തകം പ്രകാശനം ചെയ്‌തു. മെലിൻഡ ലിറ്റററി ക്ലബ് സംഘടിപ്പിച്ച അനുമോദന യോഗത്തിലാണ് ഡോ. കായംകുളം യൂനുസ് എഡിറ്റ് ചെയ്‌ത ഓണക്കൂറിന്റെ ആത്മകഥയെക്കുറിച്ചുള്ള പഠനസമാഹാരമായ ഹൃദയരാഗലയം പ്രകാശനം ചെയ്‌തത്. പന്ന്യൻ രവീന്ദ്രൻ ആദ്യപ്രതി ഓണക്കൂറിന് നൽകി പ്രകാശനം നിർവഹിച്ചു. ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷനായി. ഡോ.എം. രാജീവ്കുമാർ, ഡോ. കായംകുളം യൂനുസ്, എസ്.കെ. സുരേഷ്, തിരുമല ശിവൻകുട്ടി എന്നിവർ സംസാരിച്ചു. നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉപഹാരം സന്ധ്യ ജയേഷ് സമർപ്പിച്ചു.