k-rail

തിരുവനന്തപുരം:കെ.റെയിലിനെതിരെ വിമോചനസമര രീതിയിൽ പ്രക്ഷോഭത്തിന്സംസ്ഥാനത്ത് വലതുപക്ഷത്തിന്റെ കൂട്ടായശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു.ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിവാദമുണ്ടാക്കി എല്ലാവികസന പ്രവർത്തനങ്ങളെയും തടയുകയെന്ന കോൺഗ്രസ് തന്ത്രവും ഭരിക്കാനുവദിക്കാതെ ഇടങ്കോലിട്ടു തടസ്സമുണ്ടാക്കുന്ന ബിജെപിതന്ത്രവും യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്..1957-59 ഘട്ടത്തിൽ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാൻ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടായി. ഇപ്പോൾ വികസനത്തെ അട്ടിമറിക്കാൻ അവിശുദ്ധക്കൂട്ടുകെട്ടുണ്ടാവുകയാണ്. കെ-റയിൽ അടക്കമുള്ള വികസനപദ്ധതികളുണ്ടായാൽ തങ്ങൾക്കു കളിക്കാൻ കളം അവശേഷിക്കില്ലെന്ന ഉത്കണ്ഠയാണ് എല്ലാ വലതുപക്ഷശക്തികളെയും ഒരുമിപ്പിക്കുന്നത്.

ഈ അവിശുദ്ധയോജിപ്പിന്റെ ഉദാഹരണമാണ് കെറയിലിനെതിരെ നൂറു ജനകീയസദസ്സുകൾ കെ.പി.സി.സി.സംഘടിപ്പിക്കുന്നത്. ഇതിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന ഇ.ശ്രീധരൻ അടക്കമുള്ളവരെ പങ്കെടുപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിന്റെ പൊതുതാല്പര്യങ്ങൾക്കെതിരെ കേന്ദ്രത്തിലേക്കു ബി.ജെ.പി.നിവേദകസംഘത്തെ നയിച്ച ഇ.ശ്രീധരനാണ് കോൺഗ്രസിന് കൂട്ടുപിടിക്കാൻ പറ്റിയ ഏറ്റവും യോഗ്യൻ. അദ്ദേഹത്തെപ്പോലുള്ളവരുമായി ചേർന്നാണ് സംസ്ഥാന സർക്കാരിനെതിരായ സമരം നടത്താൻ കോൺഗ്രസ് നീങ്ങുന്നത്.

തീവ്രമായി പ്രകോപനമുണ്ടാക്കി സംഘർഷാവസ്ഥ സൃഷ്ടിക്കാൻ . സംഘപരിവാർ ചോര വീഴ്ത്തി ശ്രമം തുടരുകയാണ്. കോൺഗ്രസിനിത് ആഹ്ലാദകരവുമാണ്. ബി.ജെ.പി.നിരത്തിൽ രക്തം ഒഴുക്കുമ്പോൾ, ക്രമസമാധാനം തകർന്നു എന്നു സഭയിൽ കോൺഗ്രസ് മുറവിളിക്കൂട്ടും.ബി.ജെ.പി.ക്കാർ നടത്തുന്ന കൊലപാതകങ്ങളെ അപലപിക്കില്ല കോൺഗ്രസ്.

കെ.റെയിൽ പോലുള്ള പദ്ധതികൾ പേപ്പർപദ്ധതികളാണെങ്കിൽ ആരും സംവാദത്തിനു നിൽക്കുമായിരുന്നില്ല.എന്നാൽ എൽ.ഡി.എഫ്. സർക്കാർ പറഞ്ഞാൽ പറഞ്ഞതു നടപ്പാക്കുമെന്ന് പ്രതിപക്ഷത്തിനും ബോധ്യമുള്ളതുകൊണ്ടാണ് പലപദ്ധതികളെയും ചൂഴ്ന്ന് സംവാദം ഉയർത്തുന്നതെന്നും .മുഖ്യമന്ത്രി പറഞ്ഞു.ട നന്ദിപ്രമേയം പ്രതിപക്ഷ ബഹിഷ്ക്കരണത്തെ തുടർന്ന് സഭ ഏകകണ്ഠമായി പാസാക്കി. സഭ വീണ്ടും മാർച്ച് 11ന് ചേരും..