
വെഞ്ഞാറമൂട്: വയോജന മന്ദിരത്തിലെ അമ്മമാർക്ക് സഹായവുമായി വെമ്പായം പ്രസ്സ് ക്ലബ്. കൊവിഡ് കാലമാണ് ദുരിതത്തിലാണ് ഇനി തുച്ഛമായ ദിവസങ്ങൾ തള്ളി നീക്കാനുള്ള അരിയും പലവ്യഞ്ജങ്ങളും മറ്റു ആവശ്യ സാധനങ്ങളും മാത്രമേ ഉള്ളൂ എന്ന് വെഞ്ഞാറമൂട് മുക്കുന്നൂരിൽ പ്രവർത്തിക്കുന്ന സ്നേഹ സ്പർശം വയോജന മന്ദിരം നടത്തുന്ന ജലീലിന്റെ സന്ദേശം പ്രസ് ക്ലബ് ഭാരവാഹികൾക്ക് ലഭിക്കുകയായിരുന്നു. പതിനാറോളം അമ്മമാരാണ് ഈ പകൽ വീട്ടിൽ കഴിയുന്നത്. ഏറെ പേരും രോഗികളും സുമനസുകളുടെ കാരുണ്യത്തിലാണ് ഇവർ കഴിഞ്ഞു പോകുന്നത്. സന്ദേശം കിട്ടിയ ഉടനെ തന്നെ വെമ്പായം പ്രസ്സ് ക്ലബ് അംഗങ്ങൾ സ്നേഹ സ്‌പർശത്തിലേക്ക് നിത്യോപയോഗ സാധങ്ങളുമായി എത്തുകയായിരുന്നു. പ്രസ്സ് ക്ലബ് സെക്രട്ടറി ബിജു കൊപ്പം സാധനങ്ങൾ ജലീലിന് കൈമാറി. പ്രസിഡന്റ് പ്രേം ദത്ത്, അംഗങ്ങളായ സലിം മൈലയ്ക്കൽ, ശ്രീകണ്ഠൻ, രജിത, സരുൺ നായർ, സുഭാഷ്, മുഹമ്മദ് റാഫി,അനൂപ് വേദ തുടങ്ങിയവർ പങ്കെടുത്തു.