തിരുവനന്തപുരം:കൊട്ടാരക്കര,മയ്യനാട്,ആറ്റിങ്ങൽ,ചാത്തന്നൂർ എന്നീ സർക്കാർ ഐ.ടി.ഐകളിൽ രണ്ട് യൂണിറ്റുകൾ വീതമുള്ള ഡ്രൈവർ കം മെക്കാനിക്ക് ട്രേഡ് ആരംഭിക്കുന്നതിനും 8 ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകൾ അനുവദിക്കാനുമുള്ള സർക്കാർ തീരുമാനത്തിൽ എൻ.ജി.ഒ യൂണിയൻ ഐ.ടി.ഐകൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി. ഐ.ടി.ഐ ഡയറക്ടറേറ്റിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് പങ്കെടുത്തു.ചാക്കയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പി.സുനിൽകുമാറും ആറ്റിങ്ങലിൽ ജില്ലാ സെക്രട്ടറി കെ.എ.ബിജു രാജ്,കഴക്കൂട്ടത്ത് സംസ്ഥാന കമ്മിറ്റിയംഗം എസ്.ശ്രീകുമാർ ,വർക്കലയിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.ഷാജഹാനും ഉദ്ഘാടനം ചെയ്തു.