car

വെഞ്ഞാറമൂട്: ഇന്നലെ ഉച്ചയ്ക്ക് സംസ്ഥാനപാതയിൽ തണ്ടറാംപൊയ്കയ്ക്കു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കുപറ്റി. ഓട്ടോ ഡ്രൈവർ വെഞ്ഞാറമൂട് കാവറ സ്വദേശി ഷഹിൻഷ (30), കാർ യാത്രികനായ തട്ടത്തുമല ഫർഹാൻ മൻസിലിൽ ഫർഹാൻ (15) എന്നിവർക്കാണ് പരിക്കേറ്റത്. വെഞ്ഞാറമൂട് ഭാഗത്തു നിന്നു വന്ന കാറും എതിർദിശയിൽ എത്തിയ ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെഹിൻഷായെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഫർഹാനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.