
തിരുവനന്തപുരം: റൂസ കേരള ടെക്നിക്കൽ കൺസൾട്ടന്റ് ആയി സീമാറ്റ് കേരളയുടെ മുൻ ഡയറക്ടറും പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലെ അസോസിയേറ്റ് പ്രൊഫസറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായ ഡോ. എം.എ. ലാലിനെ നിയമിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ് നിയമനം.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ മെമ്പർ സെക്രട്ടറിയായും ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായും ലാലിന് ചുമതല നൽകിയിട്ടുണ്ട്.