boats

തിരുവനന്തപുരം:മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 27ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ സംസ്ഥാനത്തൊട്ടാകെ നടത്തും.സംയുക്ത പരിശോധനയ്ക്ക് ഹാജരാകാത്ത എഞ്ചിനുകൾക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിക്കില്ല .

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു യാനത്തോടൊപ്പം ഒരാൾക്ക് മാത്രമേ പരിശോധന കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കൂ. 10 വർഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകൾ പരിശോധനക്ക് ഹാജരാക്കാം.ഹാജരാക്കുന്ന യാനങ്ങൾക്കും എഞ്ചിനുകൾക്കും രജിസ്‌ട്രേഷൻ മത്സ്യബന്ധന ലൈസൻസ്, ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമാണ്. ഒരാൾക്ക് രണ്ടു എഞ്ചിനുകൾക്കേ പെർമിറ്റ് അനുവദിക്കൂ.