തിരുവനന്തപുരം:കവി വിഷുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം രൂപീകരിച്ച വൈഷ്ണവം ട്രസ്റ്റിന്റെ ഉദ്ഘാടനം കേരള സംസ്ഥാന മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ ഇന്ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നിർവഹിക്കും.വിഷ്ണു നാരായണൻ നമ്പൂതിരി അനുസ്മരണ സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷത വഹിക്കും. കവി വി.മധുസൂദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും.കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ ഡോ.ജോർജ്ജ് ഓണക്കൂറിനെ ചടങ്ങിൽ പൊന്നാടയണിയിക്കും.വൈഷ്ണവം ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ഡോ.ബി.സന്ധ്യ ഐ.പി.എസ് നിർവഹിക്കും.വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പ്രഭാവർമ്മ,വൈസ് പ്രസിഡന്റ് എൻ.അദിതി, ജനറൽ സെക്രട്ടറി ഡോ.ആർ.അജയകുമാർ ട്രഷറർ ഡോ.ശ്രീവത്സൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.