
കള്ളിക്കാട്: കോട്ടൂർ മുണ്ടണി കോളനിയിൽ താമസക്കാരായ പ്രകാശനെയും അമ്മയെയും ഇക്കഴിഞ്ഞ 21ന് വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടുപേരെ നെയ്യാർ ഡാം പൊലീസ് അറസ്റ്റുചെയ്തു. കോട്ടൂർ മുണ്ടണിനട എം.എൻ നഗർ കോളനിയിൽ പ്രദീപ് (32), ഭരതന്നൂർ കൊച്ചുവയൽ അംബേദ്ക്കർ കോളനിയിൽ ബ്ലോക്ക് നമ്പർ 44ൽ മുകേഷ് ലാൽ (27) എന്നിവരാണ് അറസ്റ്റിലായത്. നിരവധി കേസിലെ പ്രതികളാണിവർ. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത്, നെയ്യാർ ഡാം സി.ഐ ബിജോയ്, എസ്.ഐ പ്രമോദ്, എ.എസ്.ഐ ഷാജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.