
തിരുവനന്തപുരം: അടുത്തമാസത്തെ ശമ്പളമടക്കമുള്ള ചെലവുകളുടെ സാമ്പത്തികപരിമിതി മറികടക്കാൻ സംസ്ഥാനസർക്കാർ ഇൗയാഴ്ച 1500കോടിരൂപ കടമെടുക്കും.കടപ്പത്രമായിട്ടാണ് എടുക്കുന്നത്. റിസർവ്വ് ബാങ്കിന്റെ മുംബായ് ഫോർട്ട് ഒാഫീസിൽ ഇൗ മാസം 28ന് ഇ-കുബേർ സംവിധാനത്തിലൂടെയാണ് ഇതിന്റെ ലേലം.