kerala-university

തിരുവനന്തപുരം: അഫിലിയേ​റ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്​റ്റർ ബിരുദ ക്ലാസുകൾ മാർച്ച് 3 നും രണ്ടും നാലും സെമസ്​റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ മാർച്ച് 2 നും ആരംഭിക്കും.

അഞ്ചാം സെമസ്​റ്റർ യൂണി​റ്ററി എൽഎൽ.ബി പരീക്ഷയുടെ ഇൻഡസ്ട്രിയൽ ആൻഡ് ലേബർ ലാ പേപ്പർ പരീക്ഷ മാർച്ച് 3ലേക്ക് മാ​റ്റി.

ഒന്നാം സെമസ്​റ്റർ എം.ബി.എ (2020 സ്‌കീം - യു.ഐ.എം ട്രാവൽ ആൻഡ് ടൂറിസം ഉൾപ്പെടെ), രണ്ടാം സെമസ്​റ്റർ എം.ബി.എ(2014 സ്‌കീം സപ്ലിമെന്ററി ആൻഡ് മേഴ്സിചാൻസ് - 2014 അഡ്മിഷൻ ) 2018 സ്‌കീം - സപ്ലിമെന്ററി ഫുൾടൈം യു.ഐ.എം (ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ് - റെഗുലർ), നാലാം സെമസ്​റ്റർ എം.ബി.എ. (2018 സ്‌കീം - റെഗുലർ ആൻഡ് സപ്ലിമെന്ററി - ഫുൾടൈം -യു.ഐ.എം ട്രാവൽ ആൻഡ് ടൂറിസം ഉൾപ്പെടെ/ഈവനിംഗ് റെഗുലർ), ഏഴാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് എം.ബി.എ എന്നീ പരീക്ഷകൾ കൊവിഡ് കാരണം എഴുതാൻ സാധിക്കാതിരുന്നവർക്കുള്ള സ്‌പെഷ്യൽ പരീക്ഷ 28 ന് തുടങ്ങും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.