
ഉഴമലയ്ക്കൽ: എസ്.എൻ.ഡി.പി യോഗം ഉഴമലയ്‌ക്കൽ ശാഖയിലെ ലക്ഷ്‌മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഈ വർഷത്തെ ഉഴമലയ്ക്കലമ്മ പുരസ്കാരത്തിന് വാവ സുരേഷിനെ തിരഞ്ഞെടുത്തതായി ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ അറിയിച്ചു. 25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.
ആയിരക്കണക്കിന് മനുഷ്യജീവനുകൾ രക്ഷിക്കുകയും നിസ്വാർത്ഥ സേവനം നടത്തി സമൂഹത്തിന് മാതൃകയായതുമാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു. മാർച്ച് ഏഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി ആന്റണി രാജു പുരസ്‌കാരം നൽകുമെന്ന് ഉത്സവ കമ്മിറ്റി പ്രസിഡന്റ് ചക്രപാണിപുരം സുബേഷ്, സെക്രട്ടറി ടി. മോഹനൻ എന്നിവർ പറഞ്ഞു.