
തിരുവനന്തപുരം: പഴുതുകളില്ലാതെ അഴിമതിക്കാരെ പിടികൂടുന്ന സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി എക്കാലവും ഉയർത്തിപ്പിടിക്കുന്നതെന്നും അതിൽ വിട്ടുവീഴ്ചകൾ പാടില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ നേതാവ് എൻ. അരവിന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ഭിന്നിപ്പിന്റെ കാലത്ത് തിരുവനന്തപുരം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും എ.ഐ.ടി.യു.സിയെയും ശക്തിപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ് അരവിന്ദനെപ്പോലുള്ള ആദ്യകാല കമ്മ്യൂണിസ്റ്റുകൾ വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്മരണകൾ വരുംകാല പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി. ദിവാകരൻ, മന്ത്രി അഡ്വ. ജി.ആർ. അനിൽ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ. വേണുഗോപാലൻ നായർ, വി.പി. ഉണ്ണിക്കൃഷ്ണൻ, അരുൺ കെ.എസ്, സോളമൻ വെട്ടുകാട്, ഇന്ദിരാ രവീന്ദ്രൻ, മനോജി ബി. ഇടമന, മീനാങ്കൽ കുമാർ, എം. രാധാകൃഷ്ണൻ നായർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വിളപ്പിൽ രാധാകൃഷ്ണൻ, വെങ്ങാനൂർ ബ്രൈറ്റ്, എൻ. അരവിന്ദന്റെ ഭാര്യ സരസ്വതി അമ്മ, എസ്. മുരളി പ്രതാപ്, കല്ലിംഗൽ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.