തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ.പി എസ് ശ്രീകല ചുമതലയേറ്റു.ഡയറക്ടറായിരുന്ന പ്രൊഫ.വി കാർത്തികേയൻനായർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ ഡയറക്ടർ ചുമതലയേറ്റത്. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വിഭാഗം അസോസിയറ്റ് പ്രൊഫസറുമാണ് പി.എസ്.ശ്രീകല.കേരള സർവകലാശാല സിൻഡിക്കറ്റിലും കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയിലും അംഗമായിരുന്നു.വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാനായി ജി.എസ് പ്രദീപും ഇന്നലെ ചുമതലയേറ്റു.ടെലിവിഷനിലൂടെ ശ്രദ്ധേയമായ പ്രദീപ് മലയാളം, തമിഴ്, തെലുങ്ക്, സിംഹള ചാനലുകളിൽ 25 വർഷമായി 5000 ലധികം എപ്പിസോഡുകൾ ചെയ്തു.