shihabphoto

തിരുവനന്തപുരം: കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ചെയർമാനായി അഡ്വ. ഷിഹാബുദ്ദീൻ കാരിയത്തിനെ എ.ഐ.സി.സി നിയമിച്ചു. തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിയായ ഷിഹാബുദ്ദീൻ കെ.എസ്.യു സംസ്ഥാന നിർവ്വാഹക സമിതി അംഗം, ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡ്വക്കറ്റ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, അഭിഭാഷകരുടെ ജീവ കാരുണ്യ സംഘടനയായ ലീഗൽ ലൈഫ് ഓർഗനെസേഷൻ ചെയർമാൻ എന്നീ പദവികളുമുണ്ട്.