ukraine-crisis

തിരുവനന്തപുരം : യുക്രെയിനിൽ നിന്ന് ഇന്നലെ 468 മലയാളി വിദ്യാർത്ഥികൾ നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ടായി അധികൃതർ അറിയിച്ചു. ഒഡീസ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി 18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി 11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി 10എന്നിങ്ങനെയാണ് വിദ്യാർത്ഥികളുടെ എണ്ണം.
ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. യുക്രെയിനിലെ മലയാളി പ്രവാസി സംഘടനകൾക്ക് വിവരങ്ങൾ കൈമാറുന്നതായി നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.