പാലോട്: നന്ദിയോട് പവ്വത്തൂർ ഗുരുദർശൻ ഗുരുമന്ദിരത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ മാർച്ച് 6, 7, തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് ബി.എൽ.കൃഷ്ണപ്രതാപ്.സെക്രട്ടറി ടി.എസ്.സുനിൽകുമാർ,ഖജാൻജി ബി.ഡി.ബിനുകുമാർ എന്നിവർ അറിയിച്ചു.മാർച്ച് 6ന് രാവിലെ 5.30ന് ഗുരുപൂജ, 6ന് ഗണപതിഹോമം,7ന് ബിംബ ശുദ്ധി ക്രിയകൾ വൈകിട്ട് 6ന് ഗുരുപൂജ, 7ന് പ്രസാദ ശുദ്ധി ക്രിയകൾ,വാസ്തുബലി,മാർച്ച് 7ന് രാവിലെ 5.30ന് ഗുരുപൂജ,6ന് മഹാഗണപതിഹോമം,7ന് ബ്രഹ്മകലശം,8ന് പരികലശപൂജ,രാവിലെ 10.45നും 11.30 നും മദ്ധ്യേ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ നടക്കും.ശിവഗിരി മഠം ശ്രീനാരായണ പ്രസാദ് തന്ത്രികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും.തുടർന്ന് പരികലശാഭിഷേകം,ബ്രഹ്മകലശാഭിഷേകം,മഹാഗുരുപൂജ,ആചാര്യ ദക്ഷിണ,മംഗളാരതി എന്നീ ചടങ്ങുകൾ നടക്കും.