bhi

കിളിമാനൂർ:കിജിമാനൂർ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അൻപത് വോളന്റിയേഴ്സും നാല് അദ്ധ്യാപകരുമടങ്ങുന്ന സംഘം ഗോപിനാഥ് മുതുകാടിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ് ഡിഫറന്റ് ആർട്ട് സെന്റർ സന്ദർശിച്ചു.ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളിലെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ കലാകേന്ദ്രത്തിലേക്ക് നാഷണൽ സർവീസ് യൂണിറ്റ് അംഗങ്ങൾ സർഗ ജ്യോതി കരകൗശല മേളയിൽ നിന്ന് ലഭിച്ച വരുമാനം സംഭാവന ചെയ്തു.ഗോപിനാഥ് മുതുകാട്,പ്രോഗ്രാം ഓഫീസർ നിസ,സൗഹൃദ കോർഡിനേറ്റർ,അനിതാദേവി എന്നിവർ പങ്കെടുത്തു.