വെഞ്ഞാറമൂട്:ഫോക്ക് ആർട്ടിസ്റ്റ് റവല്യൂഷൻ മൂവ്മെന്റ് ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും വിവിധ നാടൻ കലാരൂപങ്ങളും ഇന്നും നാളെയും വെഞ്ഞാറമൂട്ടിൽ നടക്കും.ഇന്ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അടൂർ പ്രകാശ് എം.പി നിർവഹിക്കും. മൂവ്മെന്റ് പ്രസിഡന്റ് ബൈജു മണ്ണറ അദ്ധ്യക്ഷത വഹിക്കും.സന്തോഷ് ബാബു സ്വാഗതം പറയും.തുടർന്ന് നടക്കുന്ന പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം വെഞ്ഞാറമൂട് എസ്.എച്ച്.ഒ സൈജുനാഥ് നിർവഹിക്കും. രാവിലെ 11 ന് നടക്കുന്ന നാടൻപാട്ട് മത്സരം നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2 ന് നാടൻ കലാ ശില്പശാല നാട്ടരങ്ങ്,രാത്രി 7ന് വിൽപ്പാട്ട്, 9ന് കാക്കാരിശി നാടകം.26 ന് വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സായാഹ്നം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.പ്രദീപ് വൈശാലി സ്വാഗതം പറയും.ഐ.ഡി കാർഡുകളുടെ വിതരണം ഡി.സി.സി പ്രസിഡന്റ് പാലോട് രവി നിർവഹിക്കും.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സമ്മാനദാനം നിർവഹിക്കും.രാത്രി 7 മുതൽ മെഗാ ഫോക്ക് ഈവന്റ്.