
ചിറയിൻകീഴ്:ചിറയിൻകീഴ് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്തു പത്മനാഭന്റെ 52-ാമത് സമാധി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. കരയോഗമന്ദിരത്തിൽ നടന്ന ചടങ്ങ് കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ ആചാര്യ പ്രതിമയ്ക്കു മുന്നിൽ നിലവിളക്ക് കൊളുത്തി
ഉദ്ഘാടനം ചെയ്തു. കരയോഗം ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓർഡിനേറ്റർ അംബു ശ്രീമന്ദിരം മന്നം അനുസ്മരണ പ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ ജെ.പത്മനാഭപിള്ള, ജെ.സുന്ദരേശൻപിള്ള,എസ്.ബി പ്രദീപ്കുമാർ, ജാൻസി റാണി,വനിതാ സമാജം സെക്രട്ടറി എൽ.രാധാമണി, കുസുമകുമാരി എന്നിവർ പങ്കെടുത്തു. വനിതാ സമാജം പ്രവർത്തകരുടെ നേതൃത്വത്തിൽ പുരാണ ഗ്രന്ഥ പാരായണം,ആചാര്യ ഭക്തി ഗാനാലാപനം എന്നിവയും നടന്നു.കരയോഗം അംഗങ്ങളും വനിതാസമാജ അംഗങ്ങളും ബാലസമാജ അംഗങ്ങളും ആചാര്യ പ്രതിമയ്ക്കു മുന്നിൽ പുഷ്പാചർച്ചന നടത്തി എൻ.എസ്.എസ് പ്രതിജ്ഞയെടുത്തു.