നെടുമങ്ങാട്:ശ്രീ മേലാംകോട് ദേവീക്ഷേത്ര കുത്തിയോട്ട മഹോത്സവം മാർച്ച് 2 മുതൽ 8 വരെ നടക്കുമെന്ന് ഭാരവാഹികളായ ജെ.കൃഷ്ണകുമാർ,ബി. പ്രവീൺ കുമാർ,ജി.ഉത്തമൻ നായർ എന്നിവർ അറിയിച്ചു.പതിവ് വിശേഷാൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ മാർച്ച് 2ന് രാവിലെ 6ന് ഗണപതിഹോമം,8ന് ദേവീമാഹാത്മ്യ പാരായണം, ഉച്ചയ്ക്ക് ഒന്നിന് കൊടിമരഘോഷയാത്ര,വൈകിട്ട് 6ന് പഞ്ചവാദ്യം, 6.30ന് നാദസ്വരം,ദീപാരാധന,രാത്രി 7.45 നും 8.15നും മദ്ധ്യേ തൃക്കൊടിയേറ്റ്,രാത്രി 8.30 ന് കാപ്പുകൊട്ടി കുടിയിരുത്ത്.മാർച്ച് 3ന് രാവിലെ 7 ന് ഭദ്രകാളി പാട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, നാദസ്വരം, ഭദ്രകാളി പാട്ട്, 7 ന് ഭജനാമൃതം.മാർച്ച് 4 ന് രാവിലെ 7 ന് ഭദ്രകാളി പാട്ട്, 8.30 ന് നാരായണീയ പാരായണം,വൈകിട്ട് 6.30ന് ദീപാരാധന, 8ന് മാലപ്പുറം പാട്ട്,മാർച്ച് 5ന് രാവിലെ 7 ന് ഭദ്രകാളി പാട്ട്, രാത്രി 8 ന് നൃത്തസന്ധ്യ,മാർച്ച് 6 ന് രാവിലെ 8ന് ദേവീമാഹാത്മ്യ പാരായണം,10 ന് നാഗരൂട്ട്, രാത്രി 7.30 ന് നൃത്തനൃത്യങ്ങൾ' മാർച്ച് 7ന് രാവിലെ 8.30ന് നാരായണീയ പാരായണം,വൈകിട്ട് 6ന് പുഷ്പാഭിഷേകം,രാത്രി 8 മുതൽ കാക്കാരിശി നാടകം,മാർച്ച് 8 ന് രാവിലെ 6.30ന് പഞ്ചഗവ്യ നവകലശാഭിഷേക പൂജ, 7.30ന് നെയ്യാണ്ടി മേളം, 8 ന് ചെണ്ടമേളം, 9.30 ന് പൊങ്കാല, ഗീതാജ്ഞാന പ്രഭാഷണവും ജ്ഞാനപ്പാനയും, 12 ന് പൊങ്കാല നിവേദ്യം, വൈകുന്നേരം 4 ന് ഉരുൾ, 6 ന് തിരുവാതിരക്കളി, 7 ന് വിൽപ്പാട്ട്, 7.30 ന് നൃത്തസന്ധ്യ, രാത്രി 10.30 ന് കഥകളി രാവിലെ 3ന് പൂപ്പട, മഞ്ഞനീരാട്ട്. 4.30 ന് കാപ്പഴിക്കൽ,കൊടിയിറക്ക്,രാവിലെ 5 ന് ഗുരുസി.