kamuk

നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിർത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രസിദ്ധമായ തിരുസ്വരൂപ പ്രദക്ഷിണം ഇന്ന് നടക്കും. നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ ഓർഡിനേറ്റർ വി.പി. ജോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയെ തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. പ്രതിപക്ഷനേതാവ് നേതാവ് വി.ഡി. സതീശൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽ കുമാർ, ജില്ലാ പഞ്ചായത്തംഗം കോട്ടുകാൽ സുരേഷ്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൽ, ഇടവക വികാരി ഫാ. ജോയി മത്യാസ് എന്നിവർ പങ്കെടുത്തു.