general

ബാലരാമപുരം:സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും ദീർഘനാൾ നേമം ഏരിയ സെക്രട്ടറിയും കൺസ്ട്രക്ഷൻ വർക്കേഴ്സ് (സി.ഐ.ടി.യു) മുൻ അഖിലേന്ത്യ വൈസ് പ്രസിഡന്റും ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുവല്ലം ശിവരാജന്റെ നിര്യാണത്തിൽ സി.പി.എം അനുശോചിച്ചു.ബാലരാമപുരം ജംഗ്ഷനിൽ ചേർന്ന അനുശോചന യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗം എസ്.രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം. ബഷീർ,ഇ.ജി.മോഹനൻ,എസ്.കെ.പ്രീജ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ്,കോവളം എം.എൽ.എ എം.വിൻസന്റ്,സി.പി.ഐ നേതാക്കളായ എം.എച്ച്.സലീം,മോഹനൻ നായർ,ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.നീലലോഹിതദാസൻ നാടാർ,മണ്ഡലം പ്രസിഡന്റ് തെന്നൂർകോണം ബാബു,​എൽ.ജെ.ഡി ജില്ലാ ട്രഷറർ വിഴിഞ്ഞം ജയകുമാർ,വ്യാപരി വ്യവസായി ഏകോപന സമിതി നേതാവ് രാമപുരം മുരളി, ബിജെപി നേതാവ് ഐത്തിയൂർ ഷിബു, കോൺഗ്രസ് നേതാവ് സുധീർ എന്നിവർ സംസാരിച്ചു.