
നെയ്യാറ്റിൻകര:പനങ്ങാട്ടുകരിയിലെ ഖരമാലിന്യ നിക്ഷേപത്തിൽ പ്രതിഷേധിച്ച് സേവ് പനങ്ങാട്ടുകരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.എല്ലാ അനധികൃത നിർമ്മാണ പ്രവൃത്തികളും ചവർ നിക്ഷേപവും പൂർണ്ണമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് പനങ്ങാട്ടുകരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പിരായുംമൂട്ടിൽ ജനകീയ പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.പരിസ്ഥിതി പ്രവർത്തകൻ സുമൻജിത് മിഷ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.കെ.അനിതകുമാരി,എൻ.കെ.രഞ്ജിത്ത്,അയണിത്തോട്ടം കൃഷ്ണൻ നായർ,സുരേഷ് കുമാർ,ചന്ദ്രകിരൺ,ഷാജു കുമാർ, മണത്തല ഉണ്ണി,പനങ്ങാട്ടുകരി സുരേഷ്,ടി.ഡി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നടന്ന പ്രതിഷേധ ജ്വാലയ്ക്ക് മുരളീധരൻ നായർ,അശോക് കുമാർ, എ.കൃഷ്ണൻകുട്ടി ,നരേന്ദ്രൻ,മോഹനൻ,വന്ദന,ദീപ്തി,ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.