കല്ലമ്പലം:മടവൂർ തുമ്പോട് സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പദ്മഭൂഷൻ മടവൂർ വാസുദേവൻനായർ അനുസ്മരണവും പുരസ്കാര വിതരണവും ഞായറാഴ്ച വൈകിട്ട് 4.30ന് അണുക്കാട്ടിൽ മിനിഹാളിൽ നടക്കും.അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബി.വിശ്വനാഥൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും.മടവൂരാശാൻ ഫൗണ്ടേഷൻ ചെയർമാൻ കെ.ആർ.ആർ.നായർ അനുസ്മരണ പ്രഭാഷണം നടത്തും. കവിയത്രി ബൃന്ദ പുനലൂർ മുഖ്യാതിഥിയാകും.എൻ.കെ രാധാകൃഷ്ണൻ മടവൂർ സ്വാഗതവും സജീവ്‌ മുളവന നന്ദിയും പറയും.