
ഇന്ദ്രൻസ്, മുരളിഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ രചനയും സംവിധാനവും നിർവഹിക്കുന്ന കനകരാജ്യം കൊട്ടാരക്കരയിൽ ആരംഭിച്ചു. ആലപ്പുഴയിൽ നടന്ന രണ്ടു സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങൾക്കുശേഷം സാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേശ്, രാജേഷ് ശർമ്മ, ഉണ്ണിരാജ്, അച്യുതാനന്ദൻ, ജെയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്ണ, ആതിര പട്ടേൽ, ശ്രീവിദ്യ മുല്ലശേരി എന്നിവരാണ് മറ്റു താരങ്ങൾ. അഭിലാഷ് ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം. ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, സംഗീതം അരുൺ മുരളീധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പ്രൊഡക്ഷൻ മാനേജർ അനിൽ കല്ലാർ, പി.ആർ.ഒ: വാഴൂർ ജോസ്.