മുടപുരം:മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും ക്ഷേത്രം ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷ ഉദ്‌ഘാടനവും 28 മുതൽ മാർച്ച് 7 വരെ നടക്കും. വാർഷിക ആഘോഷം 28ന് വൈകിട്ട് 6ന് മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും. ചികിത്സാ ധനസഹായ വിതരണം അടൂർ പ്രകാശ് എം.പിയും ഗ്രന്ഥശാലയ്ക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്‌ഘാടനം വി.ശശി എം.എൽ.എയും തെങ്ങുംവിള ദേവിയെക്കുറിച്ചുള്ള ഒാഡിയോയുടെ പ്രകാശനം വി.ജോയി എം.എൽ.എയും നിർവഹിക്കും.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.വി.ജയൻ സ്വാഗതം പറയും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി,അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ നായർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കവിതാ സന്തോഷ്,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പവനചന്ദ്രൻ,എൻ.രഘു,എസ്.സജിത്ത്,അനീഷ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഉദയഭാനു,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ എന്നിവർ സംസാരിക്കും.ക്ഷേത്രം ട്രസ്റ്റ് ട്രഷറർ എൻ.എസ്.പ്രഭാകരൻ നന്ദി പറയും.വൈകിട്ട് 5 .30ന് ഗാനമേള ഉണ്ടാകും.ശിവരാത്രി ദിവസമായ മാർച്ച് 1 മുതൽ ഉത്സവ പരിപാടികൾ ആരംഭിക്കും.രാവിലെ മുതൽ അഭിഷേകം,മഹാഗണപതി ഹോമം,ഉഷപൂജ,ഭാഗവത പാരായണം,കലശപൂജ,മഞ്ഞക്കാപ്പ് അഭിഷേകം,ഉച്ചപൂജ,അലങ്കാര ദീപാരാധന,വിശേഷാൽ ഭഗവതി സേവ,അത്താഴപൂജ,താലപ്പൊലിയും വിളക്കും തുടങ്ങിയ ക്ഷേത്രച്ചടങ്ങുകൾ ഉത്സവദിവസങ്ങളിൽ നടക്കും.മാർച്ച് 1 ന് രാവിലെ 9 .30 ന് തൃക്കൊടിയേറ്റ്,ഉച്ചയ്ക്ക് 12 ന് സമൂഹസദ്യ,3ന് രാഹുകാല നാരങ്ങാവിളക്ക്.വൈകിട്ട് 6ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം നാടക സംവിധായകൻ വക്കം ഷക്കീർ ഉദ്‌ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.വി.ജയൻ സ്വാഗതം പറയും.ഉത്സവക്കമ്മിറ്റി ചെയർമാൻ എം.പ്രസന്നൻ ആമുഖ പ്രസംഗം നടത്തും.ചിറയിൻകീഴ് പൊലീസ് എസ്.എച്ച് ഒ ജി.ബി.മുകേഷ് അവാർഡ് വിതരണം നടത്തും.ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ മുഖ്യാതിഥിയായി പങ്കെടുക്കും.കവി രാധാകൃഷ്ണൻ കുന്നുംപുറം പ്രഭാഷണം നടത്തും. ക്ഷേത്ര വികസന സമിതി ചെയർമാൻ എസ്.വി.അനിലാൽ സംസാരിക്കും.ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ബി.എസ്.സജിതൻ നന്ദി പറയും.രാത്രി 8 .30 ന് തോറ്റം പാട്ട് ആരംഭം,9.30ന് കരോക്കെ ഗാനമേള.മാർച്ച് 2 ന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 7 .15 ന് വിൽപ്പാട്ട്,9 ന് നാടകം. മാർച്ച് 3 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം,വൈകിട്ട് 5 .30 ന് മാലപ്പുറം പാട്ട്, രാത്രി 7 .45 ന് ദേവിയുടെ തൃക്കല്യാണം,രാത്രി 9.30ന് ഗാനമേള . മാർച്ച് 4 ന് രാവിലെ 8 .30 ന് വിശേഷാൽ നാഗരൂട്ട്,ഉച്ചയ്ക്ക് 12 ന് ദേവിയുടെ തൃക്കല്യാണ സദ്യ,വൈകിട്ട് 5 ന് ഓട്ടംതുള്ളൽ,വൈകിട്ട് 6ന് ഗണപതിക്ക്‌ ഉണ്ണിയപ്പം മൂടൽ,6 .30ന് മേജർസെറ്റ് കഥകളി,മാർച്ച് 5 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം,വൈകിട്ട് 5ന് ഓട്ടം തുള്ളൽ,6 .30ന് നാടകം,7 .15 ന് നൃത്തവിരുന്ന്,രാത്രി 9 .30 ന് കരോക്കെ ഗാനമേള. മാർച്ച് 6 ന് രാവിലെ 8.30 ന് അശ്വതി പൊങ്കാല,വൈകിട്ട് 5ന് മാടന് കൊടുതി,രാത്രി 7 ന് കഥാപ്രസംഗം,9 ന് അശ്വതി വിളക്ക്,11 ന് നൃത്തനാടകം,മാർച്ച് 7 ന് രാവിലെ 7 .30 ന് എഴുന്നള്ളത്ത്,ഉച്ചയ്ക്ക് 1 മുതൽ മുതൽ ഗരുഡൻ തൂക്കം,കുത്തിയോട്ടം,വൈകിട്ട് 4 ന് ശിങ്കാരിമേളം,രാത്രി 10 ന് ഗാനമേള,11 ന് ചമയവിളക്ക് തുടർന്ന് കൊടിയിറക്ക്,വലിയകാണിക്ക,ആചാര വെടിക്കെട്ട്. മാർച്ച് 8 ന് രാത്രി 7.30 ന് ഗുരുസി.