
നാനി - നസ്‌റിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിവേക് അത്രേയ് സംവിധാനം ചെയ്യുന്ന ആൺട്ടെ സുന്ദരാനികി ജൂൺ 10ന് റിലീസ് ചെയ്യും. നസ്‌റിയയുടെ തെലുങ്ക് അരങ്ങേറ്റം ചിത്രം കൂടിയാണ്. ശ്യാം സിങ്കറോയ് എന്ന വമ്പൻ ഹിറ്റിനുശേഷം എത്തുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്‌നറാണ്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളി താരം തൻവി റാമിന്റെയും തെലുങ്ക് അരങ്ങേറ്റം കൂടിയാണ് . രോഹിണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാനിയുടെ 28-ാമത് സിനിമയാണ് ആൺട്ടെ സുന്ദരാനികി.