f

കയ്‌പേറിയ അനുഭവങ്ങളെ അതിജീവിച്ചു ജീവിതത്തെ സ്വാദിഷ്ടമാക്കി മാറ്റിയ സൂര്യ എന്ന യുവാവിന്റെ കഥ പറയുന്ന കയ‌്‌പക്ക മാർച്ച് മാസം തിയേറ്ററിൽ എത്തും. രാഹുൽ രവി ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെ.കെ. മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിത്യറാം, സോണിയ അഗർവാൾ, വിനയപ്രസാദ്, സജിത ബേട്ടി, സുഹാസിനി കുമരൻ, അരിസ്റ്റോ സുരേഷ്, കോട്ടയം പ്രദീപ്, കോട്ടയം രമേശ്, നിയാസ് ബക്കർ, നാരായണൻകുട്ടി, ജയകൃഷ്ണൻ, ഗായത്രി നമ്പ്യാർ, പ്രിയ രാജീവൻ എന്നിവരാണ് മറ്റു താരങ്ങൾ. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് ആണ് നിർമ്മാണം. ഛായാഗ്രഹണം പ്രവീൺ ഫിലോമോർ. പി.ആർ.ഒ: എം.കെ. ഷെജിൻ ആലപ്പുഴ