
നെയ്യാറ്റിൻകര: മികച്ച തഹസീൽദാർക്കുളള റവന്യു പുരസ്കാരം നെയ്യാറ്റിൻകര തഹസീൽദാർ ശോഭ സതീഷിന്. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിയായ ശോഭ കൊല്ലം താലൂക്ക് ആഫിസിൽ ക്ലാർക്കായിട്ടാണ് സർവീസിൽ പ്രവേശിക്കുന്നത്.തൃശൂരിലെ ചാലക്കുടി താലൂക്കിൽ നിന്നാണ് 2020 ഏപ്രിൽ 10ന് നെയ്യാറ്റിൻകരയിലെത്തുന്നത്.തീർപ്പാകാതെ കെട്ടിക്കിടന്ന 2012 മുതലുള്ള ഫയലുകളിൽ 90 ശതമാനത്തിലും തീർപ്പുണ്ടാക്കാൻ കഴിഞ്ഞുവെന്നത് വ്യക്തിപരമായ നേട്ടമാണെന്നും താലൂക്ക് ഓഫിസിലെ സഹപ്രവർത്തകരുടെ സഹകരണത്താലാണ് ഇതു സാദ്ധ്യമായതെന്നും അവർ പറഞ്ഞു.തിരുവനന്തപുരം എൻ.സി.സി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന വിമുക്തഭടൻ കൂടിയായ സതീഷാണ് ഭർത്താവ്.ആതിര,അനന്തപ ത്മനാഭൻ എന്നിവർ മക്കളാണ്.
മികച്ച പുരസ്ക്കാരം ലഭിച്ച തഹസീൽദാർ ശോഭ സതീഷിനെ നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ പി.കെ രാജ്മോഹൻ,സെക്രട്ടറി ആർ.മണികണ്ഠൻ എന്നിവർ ഓഫീസിലെത്തി ആദരിച്ചു.
എൻ.ജി.ഒ സംഘ് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ആർ.കെ.എം.എസ് അഖിലേന്ത്യാ സെക്രട്ടറി എസ്.കെ ജയകുമാർ തഹസീൽദാരെ പൊന്നാട ചാർത്തി ആദരിച്ചു.കെ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡൻ്റ് ബി. മനു, എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. സജീവ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സജീവ് കുമാർ, ജില്ലാ സെക്രട്ടറി പാക്കോട് ബിജു, ബ്രാഞ്ച് പ്രസിഡൻ്റ് ഷിജി, എസ്.പി സന്തോഷ് കുമാർ എന്നിവർ.പങ്കെടുത്തു.