krishi-bhawan

തിരുവനന്തപുരം: സ്വന്തമായുള്ള നല്ല കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൃഷിഭവനുകളെ നവീകരിച്ചും വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവയ്ക്ക് സ്വന്തമായി കെട്ടിടങ്ങൾ നിർമ്മിച്ചും സംസ്ഥാനത്തെ കൃഷിഭവനുകൾ സ്മാർട്ടാകും.

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിലാണ് ഇതും ഉൾപ്പെടുത്തിയത്. തുടക്കത്തിൽ ഒരു നിയോജക മണ്ഡലത്തിൽ ഒരു സ്മാർട്ട് കൃഷിഭവൻ എന്ന നിലയിൽ കേരള ലാന്റ് ഡെവലപ്മെന്റ് കോർപറേഷൻ മുഖേനയാണ് നടപ്പാക്കുന്നത്.

സ്വന്തമായി കെട്ടിടങ്ങളുള്ള 140 കൃഷിഭവനുകളെയാണ് ആദ്യം പരിഗണിക്കുന്നത്. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കൃഷി ഭവനുകളെ തിരഞ്ഞെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്.

കർഷകർക്ക് ഇരിപ്പിടം,

സേവനം സുതാര്യം

കൃഷിഭവനുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം, കർഷകർക്ക് ഇരിപ്പിടം, കുടിവെള്ളം അടക്കമുള്ള സംവിധാനം

കൃഷിവകുപ്പിന്റെ സേവനങ്ങൾ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായി കർഷകർക്ക് ഉറപ്പാക്കും

ഓൺലൈൻ സേവനം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കർഷകർക്ക് ലഭ്യമാക്കും

 സാങ്കേതികോപദേശങ്ങളും കാലാവസ്ഥ, വിപണി വിവരങ്ങളും ഉല്പാദനോപാധികളും ഒരു കുടക്കീഴിൽ ലഭ്യമാക്കും

 കൃഷി ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടങ്ങളിൽ ലഭ്യമാക്കും

സ്മാർട്ട് കൃഷിഭവൻ പദ്ധതിയടക്കം നിരവധി പുതിയ പദ്ധതികളാണ് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കൃഷി വകുപ്പ് നടപ്പാക്കുന്നത്.

-പി.പ്രസാദ്
കൃഷി മന്ത്രി