sil-p

വെഞ്ഞാറമൂട്:കോൺഗ്രസ് നെല്ലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.മണ്ഡലത്തിലെ 16 ബൂത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്. സി.യു.സി ജില്ലാ റിസോഴ്സ് പേഴ്സൺമാരായ എ.കെ. സാദിഖ്,മോഹനചന്ദ്രൻ,ആന്റണി ആൾബർട്ട്,ബാബു ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.കീഴായിക്കോണം സ്മിത ഒാഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ അടൂർ പ്രകാശ് എം.പി മുഖ്യാഥിതിയായിരുന്നു. കോൺഗ്രസ് നേതാക്കളായ കരകുളം കൃഷ്ണപിള്ള,ഇ.ഷംസുദ്ദീൻ,രമണി പി. നായർ,ഷാനവാസ് ആനക്കുഴി,ജി.പുരുഷോത്തമൻ നായർ,ഡി.സനൽ, മഹേഷ് ചേരിയിൽ, അഡ്വ:വെഞ്ഞാറമൂട് സുധീർ,എം.എസ്. ഷാജി തുടങ്ങിയവർ പങ്കെടുത്തു.