nss

കാട്ടാക്കട:കാട്ടാക്കട താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 52ാം ചരമദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.യൂണിയൻ ആസ്ഥാനത്ത് രാവിലെ 6മുതൽ സമാധി സമയമായ 11.45വരെ ഉപവാസം,പുഷ്പാർച്ചന,പുരാണ പാരായണം എന്നിവ നടന്നു. യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി.എം.എൽ.എമാരായ ഐ.ബി.സതീഷ്,ജി.സ്റ്റീഫൻ,യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഡി.ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,ഇൻസ്പെക്ടർ വി.സുരേഷ് കുമാർ,പ്രതിനിധി സഭാംഗങ്ങൾ,യൂണിയൻ ഭരണസമിതി അംഗങ്ങൾ,ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണൻ,മലയിൻകീഴ് വേണുഗോപാൽ,ആർ.വി.രാജേഷ്,കരയോഗം-വനിതാസമാജം-ബാലജനസംഘം പ്രവർത്തകരും ഉപവാസത്തിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.യൂണിയന് കീഴിലെ എല്ലാ കരയോഗങ്ങളിലും അനുസ്മരണം സംഘടിപ്പിച്ചു.