
ജോൺ കെന്നഡി ലണ്ടനിൽ ആരംഭിച്ചു
ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ജോൺ കെന്നഡി എന്ന തമിഴ് ചിത്രത്തിൽ പ്രഭുദേവ നായകൻ. ജോസഫിലൂടെ ശ്രദ്ധേയയായ മാധുരി ബ്രഗൻസയാണ് നായിക. ബഹുഭാഷ ചിത്രമായി ഒരുങ്ങുന്ന ജോൺ കെന്നഡി ലണ്ടനിൽ ആരംഭിച്ചു. പൂർണമായി യു.കെയിൽ ചിത്രീകരിക്കുന്ന ജോൺ കെന്നഡിയിൽ ശങ്കർ, ലാൽ എന്നിവർ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ നൃത്തസംവിധാനവും പ്രഭുദേവയാണ് നിർവഹിക്കുന്നത്. മൂന്നു പാട്ടുകളുണ്ട്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്‌ഷൻ ഹൗസാണ് ജോൺ കെന്നഡി നിർമ്മിക്കുന്നത്. എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു ശ്രദ്ധേയനായ സംവിധായകനാണ് ആർ.എസ്. വിമൽ.
വിക്രമിനെ നായകനാക്കി മഹാവീർ കർണ്ണ എന്ന ചിത്രം ഹിന്ദിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. നാലു ഭാഷകളിലാണ് മഹാവീർ കർണ്ണ ഒരുങ്ങുന്നത്. ഇടക്കാലത്ത് ആർ.എസ്. വിമൽ ഫിലിംസിന്റെ ബാനറിൽ ചെത്തി മന്ദാരം തുളസി എന്ന ചിത്രം ആർ.എസ് വിമൽ നിർമ്മിച്ചിരുന്നു സണ്ണി വയ്‌നും റിദ്ധി സിദ്ധകുമാറുമാണ് നായകനും നായികയും.
ജയ് ജനാർദ്ദനൻ, രാഹുൽ ആർ, പി. ജിംഷാർ എന്നിവർ ചേർന്നാണ് സംവിധാനം.