കടയ്ക്കാവൂർ: കടയ്ക്കാവൂർ പള്ളിമുക്ക് തിനവിള വിളയിൽമൂല റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നിലയ്ക്കാമുക്ക് ബ്രാഞ്ച് സെക്രട്ടറി വേണുകുമാർ എം.എൽ.എയ്ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടതിനാൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടിലായ അവസ്ഥയിലാണ്. ഈ റോഡിൽ ഇരുചക്രവാഹനങ്ങൽ അപകടത്തിൽ പെടുന്നത് നിത്യ സംഭവമായിരിക്കുകയാണ്. എത്രയും വേഗം റോഡ് അറ്റകുറ്റ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.