
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായിക് സംവിധാനം ചെയ്യുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് വയനാട്ടിൽ ആരംഭിച്ചു. അർഷ ബൈജു, റിയ സൈറ എന്നിവരാണ് നായികമാർ.പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അർഷ ബൈജു, 22 ഫീമെയിൽ കോട്ടയം ചിത്രത്തിലൂടെ എത്തിയ താരമാണ് റിയ സൈറ. മിലി, ലോ പോയിന്റ്, വികൃതി, കുമ്പളങ്ങി നൈറ്റ്സ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സുരാജ് വെഞ്ഞാറമൂട്, താര അമല ജോസഫ്, സുധി കോപ്പ, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, പ്രേം പ്രകാശ്, ജോർജ് കോര, അൽത്താഫ് സലിം, ജിഷ്‌ണു മോഹൻ, ആശ മഠത്തിൽ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. വിമൽ ഗോപാലനും സംവിധായകൻ അഭിനവ് സുന്ദർ നായിക് ചേർന്നാണ് രചന.
ജോയ് മൂവി പ്രൊഡക്ഷൻസ്, ലിറ്റിൽ ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. അജിത് ജോയി, സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം. പി.ആർ.ഒ. എ.എസ്. ദിനേശ്.