തിരുവനന്തപുരം : ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 27ന് വൈകിട്ട് 3.30ന് കുളത്തൂർ കോലത്തുകര ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടന്ന അഴീക്കോട് അനുസ്മരണവും അനുമോദന ചടങ്ങും കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവന്റെ അദ്ധ്യക്ഷത വഹിക്കും.പാലോട് രവി,വി.വി.രാജേഷ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.പ്രൊഫ. അയിലം ഉണ്ണികൃഷ്ണൻ, ഡോ.പി.ഷീബ,ഡോ.പ്രവീൺ ആർ.പി,ഡോ. ദിവ്യ.ടി.ധരൻ എന്നിവരെ ഉപഹാരം നൽകി അനുമോദിക്കും.